കിഡ്നി തകരാറുകളള്ള പുരുഷന്മാര്ക്ക് ഉദ്ധാരണത്തകരാറുകള് സാധാരണയാണ്. ക്രോണിക് കിഡ്നി ഡിസീസ് എന്ന അവസ്ഥയാണെങ്കില് പതുക്കെപ്പതുക്കെ കിഡ്നിയുടെ പ്രവര്ത്തനം കുറഞ്ഞ് വരുന്നു. ഇത് പല പ്രശ്നങ്ങള്ക്കും ഇടയാക്കുന്നു. ഇത്തരക്കാരില് ഉദ്ധാരണ പ്രശ്നങ്ങള്ക്കുള്ള സാധ്യത 70 ശതമാനമാണ്. കിഡ്നി പ്രശ്നങ്ങള് ഇല്ലാത്തവര്ക്ക് ഇത് 30-40 വരെ മാത്രമാണ് ഉള്ളത്. ഇതെക്കുറിച്ച് Dr Sanman K N, Professor and Head, Department of Urology, KMC Hospital, Mangalore വിശദീകരിയ്ക്കുന്നു.
കിഡ്നി പ്രശ്നങ്ങളുള്ളവരില് ഹോര്മോണ് പ്രശ്നങ്ങളും പൊതുവേ കണ്ടുവരുന്നു. ഇവരില് പുരുഷഹോര്മോണായ ടെസ്റ്റോസ്റ്റിറോണ് അളവ് കുറയുന്നു. ഇത് പുരുഷ ലൈംഗിക ശേഷിയ്ക്കും ബീജാരോഗ്യത്തിനുമെല്ലാം ഏറെ പ്രധാനമാണ്. ഇതിനാല് തന്നെ പുരുഷലൈംഗികാരോഗ്യവും കുറയുന്നു. ടെസ്റ്റോസ്റ്റിറോണ് കുറവ് പുരുഷലിംഗത്തിലെ മസിലുകളുടെ ഉറപ്പിനേയും ബാധിയ്ക്കും. ഈ മസിലുകളാണ് ശരിയായ ഉദ്ധാരണത്തിന് സഹായിക്കുന്നത്. കിഡ്നി പ്രശ്നങ്ങളെങ്കില് എന്ഡോഥീലിയല് ലൈനിംഗിനെ ബാധിയ്ക്കുന്നു. ഇതിനാല് ഉദ്ധാരണശേഷിയ്ക്ക് ആവശ്യമായ കെമിക്കലുകള് വേണ്ട രീതിയില് ഉല്പാദിപ്പിയ്ക്കപ്പെടുന്നുമില്ല.ബിപി മരുന്നില്ലാതെ കുറയ്ക്കാന്... കിഡ്നി രോഗം അവസാന സ്റ്റേജിലെത്തുമ്പോള് നാഡികള് നശിക്കുന്ന ഓട്ടോനോമിക് ന്യൂറോപ്പതി എന്ന അവസ്ഥയുണ്ടാകുന്നു ഇത് ഉദ്ധാരക്കുറവിന് ഇടയാക്കുന്നു. മെറ്റബോളിക് പ്രശ്നങ്ങളായ ഹൈപ്പര്ടെന്ഷന്, പ്രമേഹം, ഹൈപ്പര് ലിപ്പിഡേമിയ എന്നിവയെല്ലാം കിഡ്നി പ്രശ്നം കൊണ്ടുണ്ടാകാം. ഇതെല്ലാം തന്നെ ഉദ്ധാരണശേഷിയെ ബാധിയ്ക്കുന്നു. ക്രോണിക് കിഡ്നി പ്രശ്നങ്ങളെങ്കില് അനീമിയയും രക്തോല്പാദനത്തിന് സഹായിക്കുന്ന ഹോര്മോണ് കുറവുമുണ്ടാകും. രക്തോല്പാദനവും രക്തപ്രവാഹവും കുറയുന്നതും ഉദ്ധാരണക്കുറവിന് വഴിയൊരുക്കുന്നു.https://static.pathanamthittametrotv.com/image-uploads/bf8229696f7a3bb4700cfddef19fa23f_maru.JPGകിഡ്നി രോഗികളില് വൈറ്റമിന് ഡി കുറവുണ്ടാകുന്നു. കിഡ്നി പ്രശ്നത്തിനായി ഉപയോഗിയ്ക്കുന്ന മരുന്നുകള് ഇത്തരത്തില് ഉദ്ധാരണക്കുറവുണ്ടാക്കുന്ന ഒന്നാണ്. ഗുരുതര കിഡ്നി രോഗമുളളവരില് ഡിപ്രഷന് സര്വസാധാരണമാണ്. ഇതും ഉദ്ധാരണ പ്രശ്നത്തിന് ഇടയാക്കുന്നു. കിഡ്നി രോഗികളില് സിങ്ക് കുറവ് പൊതുവേ കാണപ്പെടുന്നു. ഇതിനാല് തന്നെ സിങ്ക് അടങ്ങിയ സപ്ലിമെന്റുകള് നല്കുന്നത് കിഡ്നി രോഗികളില് ഉദ്ധാരണ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമായി പറയുന്നു.എന്ഡോക്രൈന് പ്രക്രിയയില് കിഡ്നിയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു റോളാണ് ഉള്ളത്. ഹോര്മോണ് പ്രവര്ത്തനങ്ങള് കൃത്യമായി നടക്കാന് ഇതേറെ പ്രധാനമാണ്. ഇതുപോലെ വൈറ്റമിന് ഡി ഉല്പാദനത്തിനും കിഡ്നി ശരിയായി പ്രവര്ത്തിയ്ക്കേണ്ടത് അത്യാവശ്യം തന്നെയാണ്. ബിപി നിയന്ത്രണത്തിനും കിഡ്നി ആരോഗ്യം പ്രധാനം. ശരീരത്തിലെ ഉപാപചയ, ഹോര്മോണ് പ്രവര്ത്തനങ്ങള് ശരിയായി നടക്കാന് ആസിഡ്-ബേസ് ബാലന്സ് പ്രധാനമാണ്. ഇതിനും കിഡ്നി ശരിയായി പ്രവര്ത്തിയ്ക്കേണ്ടത് അത്യാവശ്യമാണ്.
Can kidney problems cause erectile dysfunction?